Ultimate magazine theme for WordPress.

ലോക്ക് ഡൗണ്‍ : മാറ്റി വച്ച 62 പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രം പുതിയ പരീക്ഷകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് മാറ്റി വച്ച 62 പരീക്ഷകള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ പുതിയ പരീക്ഷകളുടെ തീയതി നിശ്ചയിക്കൂ എന്ന് പിഎസ്സി അറിയിച്ചു. അതേസമയം സ്‌കൂളുകള്‍ തുറക്കുന്നതു കൂടി കണക്കിലെടുത്താണ് പുതിയ പരീക്ഷത്തീയതി നിശ്ചയിക്കുന്നത്. മേയ് 30 വരെയുള്ള പരീക്ഷാ കലണ്ടറാണ് പി.എസ്.സി. തയ്യാറാക്കിയിരുന്നത്.

പ്രസിദ്ധീകരിക്കാനുള്ളത് ജൂണ്‍ മുതലുള്ള കലണ്ടറാണ്. എന്നാല്‍ മെയ് മൂന്നിന് അടച്ചിടല്‍ അവസാനിച്ച ശേഷമായിരിക്കും അക്കാര്യം പരിശോധിക്കുന്നത്. കെ.എ.എസിന്റെ മുഖ്യപരീക്ഷ ജൂലൈയില്‍ രണ്ടു ദിവസമായി നടത്തുമെന്ന് പി.എസ്.സി. പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ കെഎഎസിന്റെ ആദ്യപരീക്ഷയുടെ മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടില്ല. അതിന്റെ മാര്‍ക്കനുസരിച്ചാണ് മുഖ്യപരീക്ഷ എഴുതാന്‍ അര്‍ഹതയുള്ളവരുടെ പട്ടിക പ്രസിദ്ധീകരിക്കുക.

Comments are closed.