അക്ഷയ തൃതീയ : കേരളത്തിലെ ജ്വല്ലറികള്‍ക്കും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍ വില്‍പ്പന ഇടിവ്

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജ്വല്ലറികള്‍ അടഞ്ഞുകിടന്നതോടെ അക്ഷയ തൃതീയയില്‍ കേരളത്തിലെ ജ്വല്ലറികള്‍ക്കും സ്വര്‍ണവ്യാപാര സ്ഥാപനങ്ങള്‍ക്കും വന്‍ വില്‍പ്പന ഇടിവാണുണ്ടായത്. വ്യാപാരികള്‍ സ്വര്‍ണം വാങ്ങാന്‍ ഓണ്‍ലൈനില്‍ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, പ്രതീക്ഷിച്ച വില്‍പ്പന ഓണ്‍ലൈനില്‍ നടന്നില്ലെന്നാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരികള്‍ വ്യക്തമാക്കുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏകദേശം അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മാത്രമാണ് വ്യാപാരം നടന്നത്. ഏകദേശം 1,500 കോടി രൂപയുടെ വ്യാപാര നഷ്ടമാണ് സ്വര്‍ണ മേഖലയ്ക്കുണ്ടായത്. സ്വര്‍ണ വിലയും സര്‍വകാല റെക്കോര്‍ഡിലായിരുന്നു. 4,250 രുപ ഗ്രാമിനും, പവന് 34,000 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 2,945 രൂപയും പവന് 23,560 രൂപയുമായിരുന്നു. 45 ശതമാനത്തോളം വര്‍ദ്ധനവാണ് ഒരു വര്‍ഷത്തിനകത്ത് സ്വര്‍ണ വിലയിലുണ്ടായത്. രാജ്യത്തെ ജനങ്ങളുടെ സമ്പാദ്യത്തിലെ വലിയ പങ്കും സ്വര്‍ണത്തിലാണ്.

Comments are closed.