കുട്ടിക്കാലത്ത് സഹോദരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് ഗോപി സുന്ദര്‍
ലോക്ഡൗണ്‍ കാലത്ത് കുട്ടിക്കാലത്ത് സഹോദരിക്കൊപ്പമുള്ള ഫോട്ടോ പങ്കുവച്ചിരിക്കുകയാണ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീത സംവിധായകന് ഗോപി സുന്ദര്‍. മലയാളത്തില്‍ മാത്രമല്ല മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഗോപി സുന്ദര്‍ ശ്രദ്ധേയനാണ്.
ഞാനും എന്റെ സഹോദരി ശ്രീയും എന്നാണ് ഗോപി സുന്ദര്‍ അടിക്കുറിപ്പ് നല്‍കിയത്. ഗോപി സുന്ദറിന്റെ കയ്യില്‍ കുഞ്ഞ് ഗിറ്റാറുമുണ്ട്. നിരവധി ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. അനുഗ്രഹീതമായ നിമിഷം എന്നും കുട്ടിക്കാലം മുതലേ സംഗീതത്തോടുള്ള പാഷന് ഉണ്ടല്ലേ, അത് ഇവിടെ കാണാം എന്നും കമന്റുകള്‍ വന്നിരുന്നു.
Comments are closed.