Ultimate magazine theme for WordPress.

മാതാപിതാക്കളില്‍ ആരാണ് നല്ലത് എന്ന് ചോദിക്കുന്നത് പോലെയാണ് ഈ ചോദ്യം : യുവരാജ് സിംഗ്

മുംബൈ: എം എസ് ധോണിക്ക് കീഴിലും ഒപ്പവും ഒരുപാട് മത്സരങ്ങളില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുള്ള താരമാണ് ബൂമ്ര. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സില്‍ യുവരാജിനൊപ്പവും ബൂമ്ര കളിച്ചിട്ടുണ്ട്. മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗുമായിട്ടുള്ള ഇന്‍സ്റ്റഗ്രാം വീഡിയോ ചാറ്റിനിടെ ധോണിയാണോ അതോ യുവരാജ് സിംഗാണോ മികച്ച മധ്യനിര ബാറ്റ്സ്മാനെന്ന കുഴപ്പിക്കുന്ന ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറിയിരിക്കുകയാണ് ബൂമ്ര.

”മാതാപിതാക്കളില്‍ ആരാണ് നല്ലത് എന്ന് ചോദിക്കുന്നത് പോലെയാണ് ഈ ചോദ്യം.” ഇത്രയും പറഞ്ഞിട്ട് ബൂമ്ര ഒഴിഞ്ഞുമാറുകയായിരുന്നു. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണോ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയാണോ മികച്ച ക്യാപ്റ്റനെന്നായിരുന്നു യുവരാജിന്റെ അടുത്ത ചോദ്യം. ”ലോകം മുഴുവന്‍ സച്ചിന് ആരാധകരുണ്ട്. കോലിയും ഒരു സച്ചിന്‍ ആരാധകനാണ്. സച്ചിന്‍ തന്നെയാണ് മികച്ച ബാറ്റ്സ്മാന്‍ എന്നാണ് എനിക്ക് തോന്നുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ചിട്ട് ഏഴ് വര്‍ഷമായെങ്കിലും അദ്ദേഹത്തിന്റെ പല റെക്കോഡുകള്‍ക്കും ഇപ്പോഴും ഇളക്കം തട്ടിയിട്ടില്ല.” ബൂമ്ര മറുപടി പറഞ്ഞു.

Comments are closed.