അമിതവണ്ണം : ചില കാരണങ്ങള്‍

വീര്‍ത്ത് നില്‍ക്കുന്ന എല്ലാ വയറും കുടവയറാകണം എന്നില്ല. ഇത് ആരോഗ്യത്തിന് എത്രത്തോളം പ്രതിസന്ധി ഉണ്ടാക്കുന്ന മറ്റ് പ്രശ്‌നങ്ങളുടെ തുടക്കമാണ് എന്ന കാര്യം കൂടി അറിഞ്ഞിരിക്കണം. ജനസംഖ്യയുടെ 10% മുതല്‍ 30% വരെ ശരീരവണ്ണം കൂടുതലുള്ളവരാണ്.

എന്നാല്‍ ഇതിന്റെ പ്രധാന കാരണം അമിതവണ്ണവും തടിയും ഒന്നുമല്ല. ദഹനക്കേട്, ആര്‍ത്തവവിരാമം, മലബന്ധം, ഭക്ഷണ അലര്‍ജികള്‍ എന്നിവയാണ് ഇതിന്റെ ഏറ്റവും സാധാരണമായ കാരണങ്ങള്‍. പക്ഷേ ഇത് സാധാരണയായി താല്‍ക്കാലികമായുണ്ടാവുന്ന വയറ് വീര്‍ക്കലാണ്.

കരള്‍ രോഗം

കരള്‍ ആരോഗ്യകരവും പ്രവര്‍ത്തന ക്ഷമവും അല്ലെങ്കില്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിച്ച് തരുന്നുണ്ട്. ഇതില്‍ ഒന്നാണ് വീര്‍ത്ത വയറും. മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി അല്ലെങ്കില്‍ ക്യാന്‍സര്‍ എന്നിവ മൂലമുണ്ടാകുന്ന കരള്‍ രോഗം പലപ്പോഴും ശരീരത്തില്‍ നീര് വര്‍ദ്ധിക്കുന്നതിന് കാരണമാവുന്നുണ്ട്.ഇത് വഴി ശരീരവണ്ണം വര്‍ദ്ധിക്കുകയും ചെയ്യും.

ഇന്‍ഫ്‌ളമേറ്ററി ബൗള്‍ ഡിസീസ്

വന്‍കുടലിനെയും ചെറുകുടലിനെയും പ്രധാനമായും ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഇന്‍ഫ്‌ളമേറ്റളി ബൗള്‍ ഡിസീസ് (IBD). ഇത് വയറിളക്കം, വയറുവേദന, ശരീരവണ്ണം എന്നിവയ്ക്ക് കാരണമാകും. ക്രോണ്‍സ് രോഗമുള്ള ആളുകള്‍ ലാക്ടോസ് അസഹിഷ്ണുത കാണിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലാക്ടോസ് അസഹിഷ്ണുത പലപ്പോഴും ഗ്യ്ാസ്ട്രബിളിന് കാരണമാകുന്നുണ്ട്. ഇത് വയറ് വീര്‍ത്ത് കാണുന്നതിനും കാരണമാകുന്നു.

ക്യാന്‍സര്‍

പാന്‍ക്രിയാസ്, ആമാശയം, വന്‍കുടല്‍, ഗര്‍ഭപാത്രം, അണ്ഡാശയം തുടങ്ങിയ വയറിലെ നിരവധി അവയവങ്ങള് ഉണ്ട്. ഈ അവയവങ്ങളിലൊന്നില്‍ ക്യാന്‍സര്‍ വികസിക്കുകയാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ വയര്‍ വീര്‍ക്കുന്ന അവസ്ഥയിലേക്ക് എത്തുന്നുണ്ട്. അതുകൊണ്ട് വയറിന് അസാധാരണമായി ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മാനസിക സമ്മര്‍ദ്ദം

ഒരു വ്യക്തി വിട്ടുമാറാത്ത സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍, കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ക്ക് മുന്‍ഗണന നല്‍കാം. ഇത്തരത്തിലുള്ള സാഹചര്യത്തില്‍, ദഹന ഹോര്‍മോണുകള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. ഇത് ദഹനക്കേടിലേക്ക് നയിക്കുകയും വ്യക്തിക്ക് വയറ്റില്‍ വീക്കം അനുഭവപ്പെടുകയും ചെയ്യും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വേണ്ടി വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്.

കിഡ്‌നി രോഗങ്ങള്‍

കിഡ്‌നി രോഗികള്‍ക്ക് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതില്‍ ശാരീരിക ലക്ഷണങ്ങള്‍ പലപ്പോഴും പ്രകടമാവുന്നത് കിഡ്‌നി പ്രവര്‍ത്തന ക്ഷമമല്ലാതിരിക്കുമ്പോഴാണ്. അതിന് പിന്നില്‍ ഇത്തരത്തിലുള്ള ചില കാരണങ്ങള്‍ ഉണ്ട്. പലപ്പോഴും കിഡ്‌നി അണുബാധ സംഭവിക്കുമ്പോള്‍ അത് നിങ്ങളില്‍ വയറ് വീര്‍ക്കുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

Comments are closed.