സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കൂടി കൊവിഡ് സ്ഥീരികരിച്ചു. കോട്ടയത്ത് ആറ് പേരും, ഇടുക്കിയില്‍ നാല് പേരും, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ എന്നിങ്ങനെ ഒന്നുവീതം പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ച് പേര്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്നതും ഒരാള്‍ വിദേശത്ത് നിന്ന് എത്തിയ ആളുമാണ്. ഒരാള്‍ക്ക് എവിടെ നിന്നാണ് അസുഖം വന്നതെന്ന് വ്യക്തമല്ല.

ബാക്കിയെല്ലാവര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധയുണ്ടായത്. അതേസമയം 13 പേര്‍ ഇന്ന് രോഗമുക്തരായി. കണ്ണൂര്‍ ആറ്, കോഴിക്കോട് നാല്, തിരുവനന്തപുരം, പാലക്കാട് മലപ്പുറം ജില്ലകളില്‍ ഓരോ ആള്‍ക്കുമാണ് നെഗറ്റീവായത്. അതേസമയം സംസ്ഥാനത്ത് ഇതുവരെ 481 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

123 പേര്‍ ചികിത്സയിലാണ്. 20,301 പേരാണ് നിരീക്ഷണത്തിലുള്ളത്. 19,812 പേര്‍ വീടുകളിലാണ്. 489 പേര്‍ ആശുപത്രികളിലാണ്. ഇന്ന് മാത്രം 104 പേര്‍ ആശുപത്രിയിലായി. 23,271 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചു. 22,537 എണ്ണത്തില്‍ രോഗബാധയില്ല. കൂടാതെ ആരോഗ്യപ്രവര്‍ത്തകര്‍, അഥിതി തൊഴിലാളികള്‍ എന്നിങ്ങനെ മുന്‍ഗണനാ ഗ്രൂപ്പില്‍ നിന്ന് 875 സാമ്പിളുകള്‍ പരിശോധിച്ചു. 611 സാമ്പിളുകള്‍ ഇതില്‍ നെഗറ്റീവാണ്.

Comments are closed.