കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തും.

കോട്ടയം : കോട്ടയം ജില്ലയിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ കോട്ടയത്ത് ചേർന്ന അവലോകനയോഗം തീരുമാനിച്ചു. രോഗബാധ കണ്ടെത്താൻ ജില്ലയിൽ വ്യാപകമായ തോതിൽ ടെസ്റ്റുകൾ നടത്താൻ തീരുമാനിച്ചതായി മന്ത്രി പി. തിലോത്തമൻ അറിയിച്ചു.

നിലവിൽ അവശ്യ സർവീസുകൾ മാത്രം പ്രവർത്തിച്ചാൽ മതിയെന്നാണ് തീരുമാനം. ജില്ലയിൽ മൂന്ന് ദിവസത്തേക്ക് അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കൂ . അത്തരം സ്ഥലങ്ങളിൾ ആവശ്യക്കാർക്ക് ഭക്ഷണം എത്തിക്കും.

വിവിധ സ്ഥലങ്ങളിൽ നിന്ന് സാമ്പിളുകൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ഇത്തരത്തിൽ 200 ടെസ്റ്റുകൾ നടത്തും. പരിശോധകൾക്കായി കൂടുതൽ കിറ്റുകൾ നേടാൻ സർക്കാരിനെ സമീപിക്കും. ഉദയനാപുരം, മറവൻതുരുത്ത് പഞ്ചായത്തുകളിലെ ചില മേഖലകൾ കൂടി ഹോട്ട്സ്പോട്ട് ആകും .

രോഗം കണ്ടെത്തിയ സ്ഥലങ്ങളിൽ അവശ്യ സർവീസുകൾ മാത്രം അനുവദിക്കും. സമൂഹ വ്യാപനം എന്ന ഭീതി നിലവിലില്ല. ഇന്നലെ 122 സാമ്പിളുകൾ എടുത്തു. ജില്ലയിൽ റാൻഡം പരിശോധന തുടങ്ങിക്കഴിഞ്ഞു. സമൂഹ വ്യാപനം ഉണ്ടോ എന്ന് പരിശോധിക്കാൻ ആണിത്

  • സജു എസ്

Comments are closed.