ധനസഹായം ആവശ്യപ്പെട്ട് പല തവണ സര്‍ക്കാരിനെ സമീപിച്ചു : കൊച്ചി മേയര്‍ സൗമിനി ജെയിന്‍

കൊച്ചി: കൊച്ചി കോര്‍പറേഷനില്‍ മാര്‍ച്ച് 26നാണ് സമൂഹ അടുക്കളകള്‍ തുടങ്ങിയത്. എന്നാല്‍ അടുക്കളകള്‍ക്ക് ഒരു പൈസപോലും സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറയുന്നു. കൊച്ചി കോര്‍പറേഷനില്‍ ആദ്യം അഞ്ചെണ്ണം തുടങ്ങി. പക്ഷെ ഇത് പോരെന്ന് ജില്ലാ ഭരണകൂടം വിമര്‍ശനം ഉന്നയിച്ചതോടെ കുടുംബശ്രീയുമായി ചേര്‍ന്ന് 12 എണ്ണം കൂടി ആരംഭിച്ചു.

കുടുംബശ്രീ മിഷനല്‍ നിന്ന് വാഗ്ദാനം ചെയ്ത 50000 രൂപ പോലും നല്‍കിയിട്ടില്ല. ആകെ കിട്ടിയത് 600 കിലോ അരി മാത്രമെന്ന് മേയര്‍ സൗമിനി ജയിന്‍ പറഞ്ഞു. കോര്‍പറേഷന്റെ തനതു ഫണ്ടില്‍ നിന്നാണ് ഇപ്പോല്‍ അടുക്കളകള്‍ക്ക് പണം കണ്ടെത്തുന്നതും ഈ സ്ഥിതി തുടര്‍ന്നാല്‍ കോര്‍പറേഷന്‍ ജീവനക്കാര്‍ക്ക് അടുത്ത മാസത്തെ ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നും സൗമിനി ജെയിന്‍ വ്യക്തമാക്കി.

Comments are closed.