Ultimate magazine theme for WordPress.

ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ഐടി മേഖലയില്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടും

തിരുവനന്തപുരം: ലോക്ഡൗണ്‍ തുടര്‍ന്നാല്‍ ഐടി മേഖലയില്‍ ഇരുപതിനായിരത്തോളം പേര്‍ക്ക് ജോലി നഷ്ടപ്പെടാമെന്ന് മുന്നറിയിപ്പ്. ഇപ്പോള്‍ തന്നെ 3000 കോടിയുടെ വരുമാന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മൂന്ന് ഐടി പാര്‍ക്കുകളിലായി 800 ലേറെ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ഒരു ലക്ഷത്തിലേറെ പേരാണ് ഇവിടെ ജോലി ചെയ്യുന്നത്. പ്രതിവര്‍ഷം ഏകദേശം 25000 കോടിയാണ് കേരളത്തിലെ ഐടി മേഖലയുടെ വരുമാനം.

അമേരിക്ക, ബ്രിട്ടണ്‍ എന്നിവയുള്‍പ്പെടെയുള്ള രാജ്യങ്ങളിലാണ് ഐടി കമ്പനികളുടെ ഇടപാടുകാരില്‍ കൂടുതലുമുള്ളത്. കൊവിഡ് പ്രതിസന്ധിയില്‍ പല പ്രോജക്ടുകളും മരവിപ്പിച്ചു. വരുമാന നഷ്ടം ഐടി കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. എന്നാല്‍ വെല്ലുവിളികളെ പുതിയ സാധ്യതകളായി പ്രയോജനപ്പെടുത്തണമെന്ന് വിദഗ്ധര്‍ നിര്‍ദ്ദശിക്കുന്നു. അതേസമയം കോവിഡ് പ്രതിസന്ധിക്കു ശേഷം ഫുള്‍ടൈം ജോലിക്കു പകരം ഹ്രസ്വകാല കോണ്‍ട്രാക്ടിനും ഫ്രീലാന്‍സിങ്ങിനും പ്രാധാന്യം നല്‍കുന്ന ‘ഗിഗ് ഇക്കോണമി’ പ്രചാരത്തിലാകും.

സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചുവരവ് യാഥാര്‍ത്ഥ്യമാകും. സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം. ഐടി പാര്‍ക്കുകളിലെ വാടക ഒഴിവാക്കണം.വൈദ്യുതി ഫിക്‌സഡ് ചാര്‍ജ്ജ് ആറുമാസത്തേക്ക് ഈടാക്കരുതെന്നും ആവശ്യപ്പെട്ട് ഐടി ജീവനക്കാരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.

Comments are closed.