കുവൈത്തില്‍ കോവിഡ് മരണം 22 ; ആകെ രോഗബാധിതരുടെ എണ്ണം 3288 ആയി

കുവൈത്ത്സിറ്റി: കുവൈത്തില്‍ കോവിഡ് മരണം 22 ആയപ്പോള്‍ ആകെ രോഗബാധിതരുടെ എണ്ണം 3288 ആയി. മരിച്ചവരില്‍ 7 പേര്‍ ഇന്ത്യക്കാരാണ്. അതേസമയം 61 ഇന്ത്യക്കാരുള്‍പ്പെടെ 213 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച 206 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ കുവൈത്തില്‍ രോഗം ദേദമായ വരുടെ ആകെ എണ്ണം 1012 ആയി. പുതിയ രോഗികളില്‍ 61 ഇന്ത്യക്കാര്‍ ഉള്‍പ്പെട്ടതോടെ രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1618 ആയി.

നിലവില്‍ 2254 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 64 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു. അതേസമയം ഒമാനില്‍ ഇന്ന് 51 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 37 പേര്‍ ഒമാന്‍ സ്വദേശികളാണ്. 14 പേര്‍ വിദേശികള്‍. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 2049ലെത്തിയെന്നു ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 364 പേര്‍ക്ക് രോഗം ഭേദമായി.

Comments are closed.