രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളില്‍ 5 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരം ; 5000 കോടി രൂപ ഇതു വഴി ലാഭിക്കാം

പത്തനംതിട്ട : രാജ്യത്തെ എണ്ണക്കമ്പനികളുടെ ശേഖരത്തിലുള്ള ക്രൂഡ് ഓയിലിനും പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കും പുറമേ രാജ്യത്തെ 3 തന്ത്രപ്രധാന സംഭരണികളില്‍ 5 മില്യന്‍ മെട്രിക് ടണ്‍ ക്രൂഡ് ഓയില്‍ ശേഖരിക്കുന്നത് ഇന്ത്യയ്ക്ക് വന്‍ ലാഭമുണ്ടാക്കും. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയുടെ വില കുറഞ്ഞ സാഹചര്യം പ്രയോജനപ്പെടുത്തിയാണ് സംഭരണികള്‍ നിറയ്ക്കുന്നത്.

വിശാഖപട്ടണം, മംഗളൂരു, ഉഡുപ്പിക്ക് സമീപം പാഡൂര്‍ എന്നിവിടങ്ങളിലെ സംഭരണികളിലാണ് എണ്ണ ശേഖരിക്കുന്നത്. തുടര്‍ന്ന് ഏകദേശം 5000 കോടി രൂപ ഇതു വഴി ലാഭിക്കാമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ആഗോള തലത്തില്‍ എണ്ണ വില 40 ശതമാനത്തോളം കുറയുകയും ലഭ്യത വര്‍ധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 2017-18 വര്‍ഷത്തെ ഉപഭോഗ കണക്കനുസരിച്ച് രാജ്യത്തെ റിഫൈനറികള്‍ക്ക് ഏകദേശം 10 ദിവസത്തേക്ക് ആവശ്യമായ അസംസ്‌കൃത എണ്ണ ഈ സംഭരണികളില്‍ നിന്നു നല്‍കാന്‍ സാധിക്കും.

Comments are closed.