ലോകത്ത് കോവിഡ് മരണം 2,09,001 ആയി ; ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു

ന്യൂയോര്‍ക്ക് : ലോകത്ത് കോവിഡ് മരണം 2,09,001 ആയി. ആകെ രോഗബാധിതരുടെ എണ്ണം മുപ്പത് ലക്ഷം കടന്നു. ഇതുവരെ 3,025,732 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 19,23,535 പേരാണ് ചികിത്സയിലുള്ളത്. 8,93,196 പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ 9,93,852 പേര്‍ക്ക് ഇതുവരെ രോഗം ബാധിച്ചു. 56,009 പേര്‍ മരിച്ചു. ഇറ്റലിയില്‍ മരണനിരക്ക് 26,977 ആയി.

ആകെ രോഗബാധിതരുടെ എണ്ണം- 1,99,414. സ്‌പെയിനില്‍ ആകെ രോഗബാധിതരുടെ എണ്ണം 2,29,422 ആയി. 23,521 പേര്‍ മരിച്ചു ഫ്രാന്‍സില്‍ 22,856 പേര്‍ മരിച്ചു. രോഗബാധിതരുടെ എണ്ണം 1,62,100 ആയി. ബ്രിട്ടനില്‍ 20,732 പേരാണ് മരിച്ചത്. രോഗികളുടെ എണ്ണം 1,52,840 ആയി. ജര്‍മനിയില്‍ മരണം 5,985 കടന്നു. രോഗബാധിതരുടെ എണ്ണം 1,58,142.

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 886 ആയി. ആകെ കേസുകള്‍ 28,380 ആയി. ഇതില്‍ 6362 പേര്‍ രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1453 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 60 പേര്‍ മരണമടഞ്ഞു. ആകെ രോഗികളില്‍ 8,590 പേരും മഹാരാഷ്ട്രയിലാണ്. 369 പേര്‍ മരിച്ചു. തെലങ്കാനയിലും ആകെ കേസുകള്‍ ആയിരം കടന്നു.

ഇതുവരെ 1002 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഗുജറാത്ത് (3301), ഡല്‍ഹി (2918), രാജസ്ഥാന്‍(2185), മധ്യപ്രദേശ്(2168), ഉത്തര്‍പ്രദേശ്(1955), തമിഴ്‌നാട്(1885), ആന്ധ്രാപ്രദേശ് (1177) എന്നിവടങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. ഡല്‍ഹി പട്പട്ഗഞ്ച് മാക്‌സ് ആശുപത്രിയില്‍ ഏഴു മലയാളി നഴ്‌സുമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം സ്രവ പരിശോധനകള്‍ ഇനിയും വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ബ്രിട്ടന്‍, സ്‌പെയിന്‍ തുടങ്ങി പല രാജ്യങ്ങളിലും മരണം ഏറെയും സംഭവിക്കുന്നത് അഗതി മന്ദിരങ്ങളിലാണ്. ലോക്ഡൗണ്‍ പിന്‍വലിക്കാനുള്ള പല ലോകരാജ്യങ്ങളുടെയും തീരുമാനം ഇപ്പോള്‍ ഉചിതമല്ലെന്നും ലക്ഷണങ്ങളുള്ളവരെയും രോഗം പടര്‍ത്താന്‍ സാധ്യതയുള്ളവരെയും പരിശോധനകള്‍ക്ക് വിധേയമാക്കിയില്ലെങ്കില്‍ രോഗത്തിന്റെ വ്യാപനത്തോത് വളരെയധികം വര്‍ധിക്കും. രോഗം ഭേദമായവരില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

Comments are closed.