ഇടുക്കിയിൽ മൂന്നുപേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
ഇടുക്കി : ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചത്. മൂവരേയും ആശുപത്രിയിലേക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് കളക്ടര്‍ എച്ച് ദിനേശന് അറിയിച്ചു.
തൊടുപുഴ മേഖലയില്‍ നിന്നുള്ളവരാണ് മൂന്നുപേരും.
ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്.
ഒരാള്‍ പൊതു പ്രവര്‍ത്തകനാണെന്നാണ്
സൂചന ആരോഗ്യപ്രവര്‍ത്തക ഇന്നലെയും ജോലിക്ക് എത്തിയിരുന്നതായി റിപ്പോര്‍ട്ടുണ്ട്. റാപ്പിഡ് ടെസ്റ്റിലാണ് ഇവരുടെ രോഗബാധ സ്ഥിരീകരിച്ചത്.
ഇടുക്കിയില്‍ ഇന്നലെ നാലുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇടുക്കിയില്‍ തൊടുപുഴ തെക്കുംഭാഗത്ത് യുഎസില്‍ നിന്നു മാര്‍ച്ച് 22 ന് വന്ന 17 വയസ്സുകാരി, തിരുപ്പൂരില്‍ നിന്ന് ഏപ്രില്‍ 11ന് വന്ന ദേവികുളം സ്വദേശി (38), ചെന്നൈയില്‍ നിന്ന് ഏപ്രില്‍ 14 ന് മാതാപിതാക്കളോടൊപ്പം കരുണാപുരം പോത്തുകണ്ടത്ത് എത്തിയ പെണ്‍കുട്ടി (14), മൂന്നാര്‍ പൊലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 60 വയസ്സുകാരന് എന്നിവര്‍ക്കാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്.
ഇന്ന് ഇടുക്കിയില്‍ മൂന്നുപേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചത് സമൂഹവ്യാപനം വഴിയാണോ എന്നുള്ളത് പരിശോധിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
Comments are closed.