ഭാരതി എയര്‍ടെല്‍ നോക്കിയയുമായി ഒന്നിക്കുന്നു

ന്യൂഡല്‍ഹി: 5ജിയുടെ സാധ്യതകള്‍ ഭാവിയില്‍ പ്രയോജനപ്പെടുത്തുന്നതിനും 4ജി സേവനം ശക്തിപ്പെടുത്തുന്നതിനുമായി എയര്‍ടെല്‍ നോക്കിയയുമായി ഒന്നിക്കുന്നു. ഭാരതി എയര്‍ടെല്‍ നോക്കിയയുമായി 7,636 കോടി(1 ബില്യണ്‍ ഡോളര്‍)രൂപയുടെ കരാറിലാണ് ഒപ്പുവച്ചിട്ടുള്ളത്. നോക്കിയയാണ് എയര്‍ടെല്‍ നെറ്റ് വര്‍ക്കിന് നിലവില്‍തന്നെ 4ജി ക്കുള്ള സാങ്കേതിക സേവനം നല്‍കിവരുന്നത്.

മൂന്നു ലക്ഷം റേഡിയോ യൂണിറ്റുകള്‍ സ്ഥാപിച്ച് 2022ഓടെ ഈ സര്‍ക്കിളുകളില്‍ 5ജി സേവനം നല്‍കാനാണ് കരാര്‍ ലക്ഷ്യമിടുന്നത്. അതേസമയം രാജ്യത്തെ ഒമ്പത് സര്‍ക്കിളുകളിലായാണ് 5 ജി സേവനം ആദ്യം നടപ്പാക്കുന്നത്. 2025 ഓടെ 92 കോടി മൊബൈല്‍ ഉപഭോക്താക്കള്‍ രാജ്യത്തുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതില്‍ 8.8 കോടിപേരും 5ജിയാകും ഉപയോഗിക്കുകയെന്നും വിലയിരുത്തുകയാണ്.

Comments are closed.