നിതി അയോഗ് ഓഫീസിലെ ജീവനക്കാരന് കൊവിഡ് ; മറ്റ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ നിര്‍ദേശം
ന്യുഡല്‍ഹി: നിതി അയോഗ് ഓഫീസിലെ ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മറ്റ് ജീവനക്കാര്‍ ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്കി. അതേസമയം പ്രൊട്ടോക്കോള്‍ പ്രകാരം ഓഫീസ് 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചു. ഓഫീസ് കെട്ടിടം അണുവിമുക്തമാക്കുന്ന നടപടികള്‍ തുടരുകയാണ്.
അതേസമയം കൊറോണ ബാധിച്ച് പശ്ചിമ ബംഗാളില്‍ ഒരു ഡോക്ടര്‍ കൂടി മരിച്ചു. ഡോ.ശിശിര്‍ മണ്ഡല് (69) ആണ് മരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏപ്രില്‍ 17 മുതല്‍ വെന്റിലേറ്ററിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായി 8.7 എന്ന നിരക്കിലെത്തിയെന്ന് ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ വര്ദ്ധന് വ്യക്തമാക്കി. കഴിഞ്ഞ ഏഴു ദിവസം ഇത് 10.2 എന്ന നിരക്കിലാണ്. എന്നാല്‍ കഴിഞ്ഞ മൂന്നു ദിവസം ഈ നിരക്ക് 10.9 ആയി ഉയര്‍ന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടാതെ കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ 80 ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 14 ദിവസത്തിനുള്ളില്‍ 47 ജില്ലകളില്‍ പുതിയ കൊവിഡ് കേസുകളില്ല. 21 ദിവസത്തിനുള്ളില്‍ 39 ജില്ലകളിലും 28 ദിവസത്തിനിടെ 17 ജില്ലകളിലും കൊവിഡ് റിപ്പോര്‍ട്ട് വന്നിട്ടില്ലെന്നൂം അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇതുവരെ 29,435 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 21,632 പേര് ചികിത്സയിലുണ്ട്. 934 പേര് മരണമടഞ്ഞു. 6,868 പേര് സുഖം പ്രാപിച്ചു.
Comments are closed.