Ultimate magazine theme for WordPress.

തബ് ലീഗില്‍ പങ്കെടുത്ത 12 ഇന്തോനേഷ്യക്കാരില്‍ അറസ്റ്റിലായ 10 പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസ്

മുംബൈ: നിസാമുദ്ദീന്‍ തബ് ലീഗില്‍ പങ്കെടുത്ത 12 ഇന്തോനേഷ്യക്കാരില്‍ അറസ്റ്റിലായ 10 പേര്‍ക്കെതിരേ കൊലപാതക ശ്രമത്തിന് കേസെടുത്തു. ഡല്‍ഹിയിലെ തബ് ലീഗ് ജമാത്ത് മത പരിപാടിയില്‍ പങ്കെടുത്ത ഇവര്‍ ഡല്‍ഹിയില്‍ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്തിരുന്നു. ഇവരെ ട്രാക്ക് ചെയ്ത പോലീസ് ബാന്ദ്ര വെസ്റ്റിലെ ഒരു കെട്ടിടത്തില്‍ നിന്നുമാണ് കണ്ടെത്തിയത്.

ആറ് ദമ്പതികളെയും മുംബൈയില്‍ ഇവര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ ക്വാറന്റൈനിലേക്ക് പോലീസ് മാറ്റിയിരിക്കുകയായിരുന്നു. എന്നാല്‍ സംഘത്തിലെ രണ്ടു പുരുഷന്മാര്‍ക്ക് പരിശോധനാ ഫലം പോസിറ്റീവായിരുന്നു. ഇവരെ മെയ് 8 വരെ ക്വാറന്റൈനിലേക്ക് വിട്ടു.

എന്നാല്‍ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ മറ്റ് 10 പേരെ ഏപ്രില്‍ 23 ന് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലേക്കും വിട്ടു. അതേസമയം 12 പേരും ലോക്ഡൗണ്‍ നിര്‍ദേശം ലംഘിച്ച് ധാരാവിയില്‍ ഉള്‍പ്പെടെയുള്ള മോസ്‌ക്കുകളില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ളതായി കണ്ടെത്തി. ഇവര്‍ക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തു.

ബാന്ദ്രയില്‍ എത്തുന്നതിന് മുമ്പായി ഇവര്‍ മൂന്ന് ഇടങ്ങളില്‍ തങ്ങിയതായും നഗരത്തില്‍ ഉടനീളം ചുറ്റിയടിച്ച ഇവര്‍ വിവിധ മോസ്‌ക്കുകളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളിലും പങ്കെടുത്തു. മനപ്പൂര്‍വ്വമല്ലാത്ത നരഗഹത്യ, വധശ്രമം, പൊതു നിര്‍ദേശം അവഗണിക്കല്‍, പകര്‍ച്ചവ്യാധി പടര്‍ത്താന്‍ ശ്രമം തുടങ്ങി അനേകം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം ആറ് ദമ്പതികളെയും ബാന്ദ്രയിലെ ഒരു ഫ്ളാറ്റില്‍ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Comments are closed.