സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളം മാത്രം നല്‍കുകയുള്ളു : ആന്ധ്രപ്രദേശ് സര്‍ക്കാര്‍
അമരാവതി: കൊവിഡ് വ്യാപന സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യത കണക്കിലെടുത്ത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളം മാത്രം നല്കുകയുള്ളുവെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. വിരമിച്ച സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള പെന്‍ഷനും പകുതിയായിരിക്കും നല്‍കുക. കഴിഞ്ഞ മാസവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കിയിരുന്നത്.
കേന്ദ്രത്തിന്റെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് കൊവിഡ് 1183 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ 31 പേര് മരിക്കുകയും 235 പേര്‍ക്ക് ഭേദമാവുകയും ചെയ്തിരുന്നു. അതേസമയം, പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കാനുള്ള കേരളാ സര്‍ക്കാരിന്റെ ഉത്തരവ് അനുവദിക്കാനാകില്ലെന്ന് കേരള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അറിയിച്ചു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു.
Comments are closed.