ഉത്തര്‍പ്രദേശില്‍ സന്യാസിമാര്‍ ക്ഷേത്രത്തിലെ താമസ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു

ബുലന്ദ്ഷഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ രണ്ട് സന്യാസിമാര്‍ ക്ഷേത്രത്തിലെ താമസ സ്ഥലത്ത് വച്ച് കൊല്ലപ്പെട്ടു. ജഗന്‍ദാസ്(55), സേവാദാസ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. കുറ്റവാളി മയക്കുമരുന്നിന് അടിമയാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഇയാള്‍ എല്ലായ്‌പ്പോഴും ലഹരി ഉപയോഗിക്കുന്ന ആളാണ്.

കൊലപാതകത്തില്‍ വര്‍ഗീയമായി യാതൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ മോഷ്ടാവാണെന്ന് സന്യാസിമാര്‍ ആരോപിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ പ്രതി ലഹരി ഉപയോഗിച്ചതിന് ശേഷം ഇവരുടെ താമസ സ്ഥലത്തെത്തി വാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.

Comments are closed.