പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികള്‍ അടക്കാന്‍ നിര്‍ദ്ദേശിച്ച് കളക്ടര്‍

പത്തനംതിട്ട: കോട്ടയം അടക്കം സമീപ ജില്ലകളില്‍ രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ ജില്ലാ അതിര്‍ത്തികള്‍ അടക്കാന്‍ നിര്‍ദ്ദേശിച്ച് കളക്ടര്‍. ഊടുവഴികളും ഇടറോഡുകളും പോലും കണ്ടെത്തി പൂര്‍ണ്ണമായും സീല്‍ചെയ്യാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജില്ല വിട്ടുള്ള യാത്രകള്‍ പ്രത്യേക സാഹചര്യത്തില്‍ അല്ലാതെ അനുവദിക്കില്ലെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ രണ്ടാംഘട്ടം തുടങ്ങിയത് തന്നെ പത്തനംതിട്ട ജില്ലയില്‍ നിന്നായിരുന്നു. അതേസമയം രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കി പത്തനംതിട്ട ഇപ്പോള്‍ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തിനേടുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സമീപ ജില്ലകളില്‍ നിന്നുള്ള രോഗ വ്യപന സാധ്യത കൂടി മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കുന്നത്.

Comments are closed.