ലോക്ക് ഡൗണ്‍ കാലത്ത് കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവച്ച് അഹാന കൃഷ്ണകുമാര്‍

ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിന്റെ പ്രിയപ്പെട്ട നടിയായി മാറിയ അഹാന കൃഷ്ണകുമാര്‍ ഷെയര്‍ ചെയ്ത പുതിയ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് അഹാന കൃഷ്ണകുമാര്‍ സഹോദരിമാര്‍ക്കൊപ്പമുള്ള ഫോട്ടോയാണ് പങ്കുവച്ചിരിക്കുന്നത്. അഹാന കൃഷ്ണകുമാര്‍ സഹോദരിമാരായ ദിയ കൃഷ്ണകുമാര്‍, ഇഷാനി കൃഷ്ണകുമാര്‍, ഹന്‍സിക കൃഷ്ണകുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ഫോട്ടോയിലുള്ളത്. പെന്‍സിലിന്റെയും ബുക്കിന്റെയും കട്ടറിന്റെയും ഇറേസറിന്റെയും രൂപങ്ങളുമുണ്ട് ഫോട്ടോയില്‍. അക്കാലത്ത് പെന്‍സിലും നോട്ടുബുക്കുമൊക്കെയാണ് തങ്ങളുടെ അടുത്ത കൂട്ടുകാര്‍ എന്ന് അഹാന കൃഷ്ണകുമാര്‍ ഫോട്ടോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നത്. നിരവധി ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

Comments are closed.