നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടന്‍ ചെമ്പന്‍ വിനോദ് ജോസ് വിവാഹിതനായി. കോട്ടയം സ്വദേശി മറിയം തോമസ് ആണ് വധു. തോമസ് സൈക്കോളജിസ്റ്റാണ്. വിവാഹിതനായ കാര്യം ചെമ്പന്‍ വിനോദ് ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. മറിയം തോമസുമായി വിവാഹിതനായി എന്ന് സ്റ്റാറ്റസ് മാറ്റിയിട്ടുണ്ട് താരം.

ഇ മ യൗ എന്ന സിനിമയിലെ അഭിനയത്തിന് 2018ല്‍ ഐഎഫ്എഫ്‌ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം ചെമ്പന്‍ വിനോദ് ജോസിന് ലഭിച്ചിരുന്നു. ബിഗ് ബ്രദര്‍ എന്ന സിനിമയിലാണ് ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

Comments are closed.