എം എസ് ധോണിയാണ് പന്തെറിയാന്‍ ബുദ്ധമുട്ടേറിയ താരമെന്ന് അശ്വിന്
ചെന്നൈ: ടി20 ക്രിക്കറ്റില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണിയാണ് പന്തെറിയാന്‍ ബുദ്ധമുട്ടേറിയ താരമെന്ന് ഇന്‍സ്റ്റഗ്രാം ലൈവില്‍ പറയുകയാണ് ആര് അശ്വിന്. നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമായ അശ്വിന് ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിലും നേരത്തേ ദേശീയ ടീമിലും ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ കളിച്ചിട്ടുണ്ട്. ”ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്മാരില് ഒരാളാണ് ധോണി.
ഐപിഎല്ലിലും അദ്ദേഹം തന്നെ ഒന്നാം നമ്പര്ക്യാപ്റ്റന്. ബാറ്റിങ്ങിന്റെ കാര്യം ഒന്നും വ്യത്യസ്ഥമല്ല. അദ്ദേഹത്തിനെതിരെ പന്തെറിയുക ബുദ്ധിമുട്ടാണ്. ധോണിക്ക് ഒരു ബൗളറെ പെട്ടന്ന് വായിച്ചെടുക്കാന്‍ പറ്റും. പ്രത്യേകിച്ച് ഡെത്ത് ഓവറുകളില്‍.” അശ്വിന് പറയുന്നു. കൂടാതെ ഫൈനലില്‍ ധോണിയുടെ നിര്‍ദേശം ഇംഗ്ലണ്ടിന്റെ അപകടകാരയായ ബാറ്റ്സ്മാന് ജൊനാതന്‍ ട്രോട്ടിനെ പുറത്താക്കാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചും അശ്വിന് പറയുന്നു. അതേസമയം 2019 ജൂലൈയിലാണ് ധോണി അവസാനമായി കളിക്കാനിറങ്ങിയത്. ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ സെമി ഫൈനല്‍ മല്‍സരമായിരുന്നു ഇത്.
Comments are closed.