മഴക്കാല പൂർവ നടപടികൾ വേഗത്തിലാക്കാൻ നിർദേശം .

തിരുവനന്തപുരം : ജില്ലയിൽ മഴക്കാല പൂർവ ശുചീകരണ, സുരക്ഷാ നടപടികൾ വേഗത്തിലാക്കാൻ എഡിഎം വി.ആർ. വിനോദ് നിർദേശം നൽകി.
വെള്ളക്കെട്ട് ഒഴിവാക്കാനായി ഓടകൾ ശുചീകരിക്കണം അപകടകരമായ മരങ്ങളോ ശിഖരങ്ങളോ ഉണ്ടെങ്കിൽ മുറിച്ചു മാറ്റണം. ജീവനക്കാരുടെ അനാസ്ഥ മൂലം മരം വീണ് ജീവഹാനി സംഭവിച്ചാൽ നഷ്ടപരിഹാരം ബന്ധപ്പെട്ട ജീവനക്കാരിൽ നിന്നും ഈടാക്കുന്നതാണ്. മരം മുറിക്കുന്നതിന് വരുന്ന ചെലവ് അതത് വകുപ്പുകൾ തന്നെ വഹിക്കണം.
കെ എസ് ഇ ബി വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികൾ മഴക്കാലത്തിനു മുൻപ് പൂർത്തിയാക്കണം. ലോക്ക് ഡൗൺ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം പണികളിൽ ഏർപ്പെടുന്നവർക്ക് കോവിഡ് 19 ജാഗ്രത ആപ്പിലൂടെ പാസ് അനുവദിക്കുന്നതാണ്.
തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ വരുന്ന പഴവങ്ങാടി, പട്ടം, കണ്ണമ്മൂല തോടുകൾ അടിയന്തരമായി ശുചീകരിച്ച് നീരൊഴുക്ക് സുഗമമാക്കണമെന്ന് എഡിഎം അറിയിച്ചു.

യോഗത്തിൽ  ഡെപ്യൂട്ടികളക്ടർ (ദുരന്തനിവാരണം) അനു എസ്. നായർ, കോർപ്പറേഷൻ, മുനിസിപ്പാലികൾ, കേരള റോഡ് ഫണ്ട് ബോർഡ്, ഇറിഗേഷൻ, കെ എസ് ഇ ബി, ശുചിത്വ മിഷൻ തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

സജു എസ്

Comments are closed.