നെയ്യാറ്റിൻകര പോലീസിന് കൈത്താങ്ങായി നിയമസഭാംഗവും പോലീസ് അസോസിയേഷനും

നെയ്യാറ്റിൻകര: സമ്പൂർണ്ണ അടച്ചിടലിന്റെ ഭാഗമായി നടക്കുന്ന പരിശോധനയിൽ പോലീസുകാർക്ക് കൈത്താങ്ങാവുകയാണ് എംഎൽഎ കെ. ആൻസലനും പോലീസ് അസോസിയേഷനും.
പോലീസ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി സമയത്ത് ലഘു ഭക്ഷണമെത്തിക്കാൻ എംഎൽഎയും പോലീസ് അസോസിയേഷനും നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലെത്തി. താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷനിലെ ഓരോ ചെക്കിങ് പോയിന്റുകളിലും സംഘം പഴവർഗങ്ങളും സംഭാരവും എത്തിച്ചു.കൂടാതെ, സിനിമാതാരം സുധീർ കരമനയുടെ നേതൃത്വത്തിൽ 5000 മുഖാവരണങ്ങളും ആയിരം സാനിറ്ററസറുകളും നെയ്യാറ്റിൻകര പോലീസിന് നൽകി.എംഎൽഎ കെ ആൻസലന്റെ വകയായി 400 കിലോ പഴവും സംഭാരവും പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി.
നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേരള പോലീസ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് ഷിജു റോബർട്ട്, ജില്ലാസെക്രട്ടറി കിഷോർകുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ക്രിസ്റ്റിരാജ്, ഇൻസ്പെക്ടർ എസ് എച്ച് ഒ ശ്രീകുമാരൻ നായർ,സബ് ഇൻസ്പെക്ടർമാരായ സെന്തിൽകുമാർ,അജിത്ത് അതുൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സജു .എസ്

Comments are closed.