ലോകത്ത് കൊവിഡ് മരണം ; 217,948 ആകെ രോഗബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 217,948 ആയി. ആകെ രോഗബാധിതരുടെ എണ്ണം 3,137,761 പേരായി. ഇതില്‍ 217,948 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള അമേരിക്കയില്‍ 24 മണിക്കൂറിനിടെ 2450 പേര്‍ മരിച്ചു. അമേരിക്കയിലെ കൊവിഡ് രോഗികളുടെ എണ്ണം പത്ത് ലക്ഷം കടന്നു. മരണ സംഖ്യ അറുപത്തിനായിരത്തിലേക്ക് അടുക്കുന്നു.

എന്നാല്‍ പ്രതിസന്ധി രൂക്ഷമായ ന്യൂ യോര്‍ക്ക്, ന്യൂ ജേഴ്സി എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി മെച്ചപ്പെടുന്നതായി പുതിയ കണക്കുകള്‍ പറയുന്നു. എന്നാല്‍ ബ്രിട്ടണില്‍ 586 ഉം ബ്രസീലില്‍ 520 ഉം സ്‌പെയ്‌നില്‍ 301 ഉം ഇറ്റലിയില്‍ 382 ഉം ഫ്രാന്‍സില്‍ 367 ഉം ഇക്വഡോറില്‍ 208 ഉം ജര്‍മ്മനിയില്‍ 188 ഉം പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്.

ഇതിനിടെ ഫ്രാന്‍സ്, സ്വീഡന്‍, ഓസ്‌ട്രേലിയ, സ്‌പെയ്ന്‍, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ മരണം കുറഞ്ഞു. സ്‌പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,000 കവിഞ്ഞു. അതേസമയം, കൊവിഡ് മരണത്തിന്റെ കണ്ണക്കുകളില്‍ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ മരണം 27,000 കവിഞ്ഞു.

Comments are closed.