ഹൃദയാഘാതം ജിദ്ദയില്‍ മലപ്പുറം സ്വദേശി മരിച്ചു

റിയാദ്: ജിദ്ദയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം സ്വദേശി മരിച്ചു. ഒരാഴ്ചയായി പനിയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായിരുന്ന കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. എന്നാല്‍ തിങ്കളാഴ്ച പനി കൂടിയതോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ആശുപത്രിയുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. അതേസമയം സൗദിയില്‍ കൊവിഡ് പശ്ചാത്തലത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വിട്ടുനല്‍കുന്നതാണ്.

Comments are closed.