സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളികള്‍ 5 ആയി ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 20,000 കടന്നു

ദമാം: സൗദിയില്‍ കൊവിഡ് 19 വൈറസ് ബാധിച്ച് ഇന്ന് എട്ട് പേര്‍ മരിച്ചു. ആകെ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. മലയാളികളെ കൂടാതെ അഞ്ചു മഹാരാഷ്ട്ര സ്വദേശികള്‍, മൂന്ന് ഉത്തര്‍പ്രദേശുകാര്‍, രണ്ടു ബീഹാര്‍ സ്വദേശികള്‍ രണ്ടു തെലങ്കാന സ്വദേശികള്‍ എന്നിവരാണ് മരിച്ച മറ്റു ഇന്ത്യക്കാര്‍. എന്നാല്‍ 17 ഇന്ത്യക്കാരാണ് സൗദിയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

രോഗം ബാധിച്ചവരുടെ എണ്ണം 20,000 കടന്നു. അതേസമയം 1266 പേര്‍ക്ക് പുതുതായി സ്ഥിരീകരിച്ചതോടെ രോഗം ബാധിച്ചവരുടെ എണ്ണം 20077 ആയി. അതേസമയം മക്കയില്‍ അഞ്ചും ജിദ്ദയിലും റിയാദിലും രണ്ടുപേരുവീതവും ദമ്മാമിലും ബുറൈദയിലും ഓരോ ഇന്ത്യക്കാരനുമാണ് മരിച്ചത്. അതേസമയം, കൊവിഡ് 19 ബാധിച്ചു 24 മണിക്കൂറിനിടെ സൗദിയില്‍ മരിച്ചത് എട്ട് പേരാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഇതില്‍ 17144 പേര് ചികിത്സയിലാണ്. 253 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രോഗമുക്തി ലഭിച്ചവരുടെ എണ്ണം 2784 ആയി. മക്കയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. മദീന 273, ജിദ്ദ 262, റിയാദ് 171, ജുബൈല്‍ 58, ദമ്മാം 35, തായിഫ് 32 എന്നിങ്ങനെയാണ് മറ്റു നഗരങ്ങളില്‍ രോഗം സ്ഥിരീകരിച്ചത്.

Comments are closed.