ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു

ദുബായ്: ഗള്‍ഫില്‍ കൊവിഡ് 19 ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. കൊല്ലം ചടയമംഗലം സ്വദേശി കല്ലുംകൂട്ടത്തില്‍ വീട്ടില്‍ രതീഷ് സോമരാജനാണ് യുഎഇയില്‍ മരിച്ചത്. ദുബായില്‍ ടാക്‌സി ഡ്രൈവറായ മുപ്പത്തിയഞ്ച് വയസ്സുകാരന്‍ ഈ മാസം 12 മുതല്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 23 ആയി.

അതേസമയം, ഗള്‍ഫില്‍ കൊവിഡ് ബാധിതരുടെ എണ്ണം 51,760 ആയി. കൊവിഡ് ബാധിച്ച് മരിച്ചവരുടെ 292 ആയി. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ആദ്യമായി കേന്ദ്ര അഭ്യന്തര മന്ത്രാലയം നല്‍കിയ പ്രത്യേക അനുമതിയോടെയാണ് ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്ക് ചാര്‍േട്ടഡ് വിമാനം പുറപ്പെടുന്നത്. കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ വ്യവസായി ജോയ് അറക്കലിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ വിമാന സര്‍വീസിന് പ്രത്യേക അനുമതി നല്‍കിയത്. മൃതദേഹത്തോടൊപ്പം ജോയിയുടെ ഭാര്യയും രണ്ട് മക്കളും യാത്ര ചെയ്യുന്നുണ്ട്.

Comments are closed.