Ultimate magazine theme for WordPress.

യാത്രാനുമതി നിഷേധിച്ചത് വിവേചനപരം : കെസി ജോസഫ് എം.എൽ.എ

കോട്ടയം : ക്വാറന്റെയിൻ നിയന്ത്രണങ്ങൾ കഴിഞ്ഞ സാഹചര്യത്തിൽ കോട്ടയത്തു നിന്ന് സ്വന്തം നിയോജകമണ്ഡലമായ ഇരിക്കൂറിലേക്ക് പോകാൻ യാത്രാനുമതി നിഷേധിച്ച ഡി ജി പി യുടെ നടപടി വിവേചനപരവും നിയമസഭാ അംഗത്തിന്റെ അവകാശത്തിൻമേലുള്ള ലംഘനവുമാണെന്ന് കെ സി ജോസഫ് എം എൽ എ പ്രസ്താവിച്ചു. റെഡ് സോണിലേക്ക് പോകാൻ ഗവൺമെന്റിന്റെ നിയന്ത്രണങ്ങൾ പ്രകാരം അനുമതി നൽകാൻ കഴിയില്ലെന്നാണ് ഡി ജി പി പറയുന്നത്.
അങ്ങിനെയെങ്കിൽ റെഡ് സോണായ കണ്ണൂരിൽ നിന്നും ഓറഞ്ച് സോണായ തിരുവനന്തപുരത്തേക്ക് മന്ത്രിമാർ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നത് ഏത് നിയമ പ്രകാരമാണെന്ന് ഡി ജി പി വ്യക്തമാക്കണമെന്ന് കെ സി ജോസഫ് ആവശ്യപ്പെട്ടു.

കോവിഡിന്റെ പേരിൽ പലയിടത്തും അനാവശ്യ നിയന്ത്രണങ്ങളാണ് പോലീസ് അടിച്ചേൽപ്പിക്കുന്നതെന്നും കെ സി ജോസഫ് കുറ്റപ്പെടുത്തി.

 

Comments are closed.