ഇന്ത്യയില്‍ കൊവിഡ് മരണം 1000 കടന്നു ; ആകെ രോഗബാധിതരുടെ എണ്ണം 31,411 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മരണം 1000 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 31,411 ആയി. 24 മണിക്കൂറിനിടയില്‍ 73 പുതിയ കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇന്നലെ മാത്രം പുതിയതായി 1840 പേര്‍ കൂടി രോഗികളായി. മഹാരാഷ്ട്രയില്‍ ഇന്നലെ 31 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടു പിന്നില്‍ 19 മരണവുമായി ഗുജറാത്തും 10 മരണവുമായി മദ്ധ്യപ്രദേശുമാണുള്ളത്.

ഉത്തര്‍പ്രദേശില്‍ ഇന്നലെ മൂന്ന് പേരും മരിച്ചു. മുംബൈയില്‍ 25 പേര്‍ മരിച്ചപ്പോള്‍ അഹമ്മദാബാദില്‍ 19 പേരും മരണപ്പെട്ടു. ഇന്നലെ മഹാരാഷ്ട്രയില്‍ 729 കേസുകള്‍ ഉണ്ടായി. തമിഴ്നാട്ടില്‍ പുതിയ 121 കേസുകളും ഉണ്ടായി. ഗുജറാത്തില്‍ 226, ഡല്‍ഹി 206 എന്നിങ്ങനെയാണ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മരണം സംഭവിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇന്നലെ രാജസ്ഥാനും ജമ്മു കശ്മീരും കയറി. രണ്ടു മരണം വീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.

കര്‍ണാടകയിലും തമിഴ്നാട്ടിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ഡല്‍ഹിയില്‍ 206 പേര്‍ക്ക് കൂടി കോവിഡ് പോസിറ്റീവായി. ഇതോടെ ഡല്‍ഹിയിലെ മൊത്തം രോഗികളുടെ എണ്ണം 3,314 ആയി. മൊത്തം രോഗികളുടെ കാര്യത്തില്‍ 9,318 പേരുള്ള മഹാരാഷ്ട്രയ്ക്കും 3,774 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്ത ഗുജറാത്തിനും പിന്നില്‍ മുന്നാം സ്ഥാനത്താണ് ഡല്‍ഹി.

Comments are closed.