ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ ഏറ്റുമുട്ടലില്‍ വധിച്ചു

ഷോപ്പിയാന്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ ചൊവ്വാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലില്‍ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു.

സെയ്നപോറയില്‍ സൈന്യത്തിലെ 55 രാഷ്ട്രീയ റൈഫിള്‍സ്, ഷോപിയാന്‍ പോലീസ് , സി.ആര്‍.പി.എഫ് എന്നീ സേനകള്‍ സംയുക്തമായി നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് മേഖലയില്‍ തിരച്ചില്‍ തുകരുകയാണെന്നും അജ്ഞാതനായ ഒരു ഭീകരനെ കൂടി തിരിച്ചറിയാനുണ്ടെന്നും പോലീസ് വ്യക്തമാക്കി.

Comments are closed.