മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവം : സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി

കണ്ണൂര്‍: ലോക്ക് ഡൗണ്‍ ദിനത്തില്‍ ജോലി ആവശ്യത്തിനായി യാത്ര ചെയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനെ മര്‍ദ്ദിച്ച സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ സ്ഥലം മാറ്റി. ചക്കരക്കല്‍ സിഐ എവി ദിനേശനെയാണ് കണ്ണൂരിലെ വിജിലന്‍സ് യൂണിറ്റിലേക്ക് സ്ഥലം മാറ്റിയത്.

ദേശാഭിമാനി കണ്ണൂര്‍ ബ്യൂറോയിലെ സീനിയര്‍ എഡിറ്ററായ മനോഹരന്‍ മോറായിയെ സിഐ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതെന്നാണ് പരാതി. ഈ മാസം 25-ാം തീയതി തന്നെ അകാരണമായി സിഐ മര്‍ദ്ദിച്ചുവെന്നും മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ കാര്‍ഡ് കാണിച്ചിട്ടും സിഐ തന്നെ ജീപ്പിലേക്ക് വലിച്ചഴിച്ചെന്നും കാണിച്ച് മനോഹരന്‍ മോറായി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു.

Comments are closed.