തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മെയ് 3 വരെ ചാല കമ്പോളം അടച്ചിടാന്‍ തീരുമാനം

തിരുവനന്തപുരം: ചാല കമ്പോളം മെയ് 3 വരെ അടച്ചിടാന്‍ തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെ മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. ബലറാം കുമാര്‍ ഉപാദ്ധ്യായ വിളിച്ചു ചേര്‍ത്ത വ്യാപാര സംഘടനകളുടെ നേതാക്കളുടെ യോഗത്തിലാണ് തീരുമാനിച്ചത്.

സര്‍ക്കാര്‍ കടകള്‍ തുറക്കാന്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കടകള്‍ തറക്കുകയായിരുന്നു. എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനും കടകള്‍ അടക്കാന്‍ പൊലിസ് നിര്‍ദ്ദേശം നല്‍കുന്നതും ആശയക്കുഴപ്പങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും കാരണമായി.

തിരക്കേറിയ ചാല കമ്പോളത്തില്‍ മറ്റു മാര്‍ഗങ്ങള്‍ അനുശാസിക്കുന്നത് പ്രായോഗികമല്ല എന്ന നിഗമനത്തിലാണ് അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഒഴികെയുള്ള സ്ഥാപനങ്ങള്‍ മെയ് 3 വരെ അടച്ചിടുവാന്‍ ധാരണയായത്. ചാലയിലെയും പരിസര പ്രദേശങ്ങളിലേയും വിവിധ യൂണിറ്റുകളുടെ ഓരോ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തിരുന്നു.

Comments are closed.