Ultimate magazine theme for WordPress.

ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

മുംബൈ: ആഗോള സിനിമ വേദിയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു ഇര്‍ഫാന്‍ ഖാനെന്ന് മരണത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വന്‍കുടലിലെ അണുബാധമൂലം ഇന്നാണ് ഇര്‍ഫാന്‍ ഖാന്‍ (54) അന്തരിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ഇന്നലെ രാവിലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. മുംബൈയിലെ കോകിലാബെന്‍ ധിരുഭായ് അംബാനി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരിക്കെയാണ് മരണം.

‘ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ എനിക്ക് അതിയായ ഖേദമുണ്ട്. വൈവിധ്യവും കഴിവുമുള്ള നടന്‍, ആഗോള സിനിമ–ടിവി വേദിയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായിരുന്നു അദ്ദേഹം. ദുഃഖത്തിന്റെ ഈ സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ആരാധകരോടും എന്റെ അനുശോചനം അറിയിക്കുന്നു,”രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

Comments are closed.