അഡ്ലെയ്ഡ് ടെസ്റ്റില്‍ മഗ്രാത്തിനെ മാനസികമായി നേരിടാന്‍ താന്‍ പുറത്തെടുത്ത തന്ത്രം വെളിപ്പെടുത്തി സച്ചിന്
മുംബൈ: 1999-ലെ ഓസീസ് പര്യടനത്തിലെ അഡ്ലെയ്ഡ് ടെസ്റ്റില്‍ മഗ്രാത്തിനെ മാനസികമായി നേരിടാന്‍ താന്‍ പുറത്തെടുത്ത തന്ത്രം വെളിപ്പെടുത്തിയിരിക്കുകയാണ് സച്ചിന്. സച്ചിന്- മഗ്രാത് പോരാട്ടങ്ങള്‍ ക്രിക്കറ്റ് ലോകം മറക്കാനിടയില്ല. ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോഴെല്ലാം പൊരിഞ്ഞ പോരാട്ടം നടന്നിട്ടുണ്ട്. ഇരുവരും പരസ്പരം അക്രമിച്ച് കളിക്കാനാണ് തീരുമാനിച്ചിരുന്നതെന്ന് സച്ചിന് പറയുന്നു.
”1999ല്‍ അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റില്‍ തന്നെ ഞങ്ങള്‍ ചെറുതായിട്ട് ഉരസി. ഒന്നാം ദിനം ആദ്യ ഇന്നിങ്സ് അസവാനിക്കാന്‍ 40 മിനിറ്റ് മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. മഗ്രാത് എതിക്കെതിരെ പന്തെറിയാന്‍ വന്നു. പന്ത് നഷ്ടപ്പെടുത്തി എന്നെ വെറുപ്പിക്കുക എന്നതായിരുന്നു അവരുടെ തന്ത്രം.
70 ശതമാനം പന്തുകളും വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റിന്റെ അടുക്കലേക്കാണ് പോയിരുന്നത്. ബാറ്റിലേക്ക് വന്നത് 10 ശതമാനം പന്തുകള്‍. ഓഫ് സ്റ്റംമ്പിന് പുറത്തുപോകുന്ന പന്തുകള്‍ സച്ചിന് കളിച്ചാലോ അതിനെ പിന്തുടര്ന്നാലോ ചിലപ്പോള്‍ എഡ്ജായി വിക്കറ്റ് നഷ്ടപ്പെട്ടേക്കാം. അതിനാല്‍ മിക്ക പന്തുകളും ഞാന്‍ കളിക്കാതെ വിട്ടു. ചില നല്ല പന്തുകള്‍ എന്നെ ഭീതിപ്പെടുത്തി കടന്നുപോയി. അപ്പോള്‍ ഞാന്‍ മഗ്രാത്തിനോട് പറഞ്ഞു, അതു നല്ല പന്തായിരുന്നു. ഇനി പോയി അടുത്ത പന്തെറിയൂ, ഞാന്‍ ഇവിടെ തന്നെയുണ്ട്.”-സച്ചിന് പറഞ്ഞു.
Comments are closed.