കൊവിഡ് രോഗികളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കൊവിഡ് രോഗികളുടെ വിവരങ്ങള്‍ തേടി സ്വകാര്യ കമ്പനികളില്‍ നിന്നും ഫോണ്‍ കോളുകള്‍ ലഭിച്ചവര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട്ടെ വീടുകളില്‍ എത്തി അന്വേഷണസംഘം പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എസ്പി ഡോ.ദിവ്യ ഗോപിനാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

അതേസമയം കാസര്‍കോട്ടെ കോവിഡ് രോഗികളെ വിളിച്ചു വിവരങ്ങള്‍ ശേഖരിച്ചത് ബംഗളുരുവിലുള്ള സ്വകാര്യ കമ്പനിയെന്ന സൂചന ലഭിച്ചിട്ടുണ്ട്. ഐ കൊന്റല്‍ സൊല്യൂഷന്‍സ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണില്‍ വിളിച്ചത്. വിവര ശേഖരണ, ഡേറ്റാ ബേസ് എന്നീ മേഖലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയാണിത്. സഞ്ജയ് റൗത് കുമാര്‍ , തപസ്വിനി റൗത് എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ഉടമസ്ഥര്‍ എന്നാണ് വിവരം.

Comments are closed.