യമഹ തങ്ങളുടെ BW’S 125 നെ ജപ്പാനില്‍ അവതരിപ്പിച്ചു

ജപ്പാനില്‍ പുതിയ സ്‌കൂട്ടറിനെ അവതരിപ്പിച്ച് യമഹ. BW’S 125 എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ 500 യൂണിറ്റുകള്‍ പ്രതിവര്‍ഷം വിപണിയില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

അതേസമയം സ്‌കൂട്ടറിന്റെ വില സംബന്ധിച്ച് ഔദ്യോഗികമായി ഒന്നും തന്നെ കമ്പനി വ്യക്തമാക്കിയിട്ടില്ല. സൂചനകള്‍ അനുസരിച്ച് സകൂട്ടറിന് യെന്‍ 3,35,500 (ഏകദേശം 2.38 ലക്ഷം രൂപ) വരെ വില പ്രതീക്ഷിക്കാം.

പുതിയ യമഹ BW’S 125 അതിന്റെ മുന്‍ഗാമിയുടേതിന് സമാനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂട്ടര്‍ വലിയ മാറ്റങ്ങളൊന്നും വിധേയമായിട്ടില്ല. ഹാലോജന്‍ ഹെഡ്‌ലാമ്പ്, ബോഡി പാനലുകള്‍, നോബി ടയറുകള്‍, പക്ഷികളുടെ ചുണ്ട് പോലുള്ള മുന്നിലെ ഫെന്‍ഡര്‍ എന്നിവയാണ് സ്‌കൂട്ടറിന്റെ പ്രധാന സവിശേഷതകള്‍.

രണ്ടായി വിഭജിച്ച് നല്‍കിയിരിക്കുന്ന ടെയില്‍ ലാമ്പും, സ്പോര്‍ടി എക്സ്ഹോസ്റ്റും പിന്നിലെ ഡിസൈന് മാറ്റുകുട്ടുന്നു. ആകര്‍ഷകമായ അലോയി വീലുകളും യമഹ നല്‍കിയിട്ടുണ്ട്.

ഏകദേശം വലിയ (29-Litre) സ്റ്റോറേജ് സ്‌പെയ്‌സാണ് സീറ്റിനടിയില്‍ നല്‍കിയിരിക്കുന്നത്. ലഗേജ് റാക്ക്, ഡ്യുവല്‍ ഡിസ്‌ക് ബ്രേക്കുകള്‍, നക്കിള്‍ ഗാര്‍ഡുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

1,910 mm ആണ് സ്‌കൂട്ടറിന്റെ നീളം. 765 mm വീതിയും, 1,125 mm ഉയരവും, 145 mm ഗ്രൗണ്ട് ക്ലിയറന്‍സും സ്‌കൂട്ടറിനുണ്ട്. 1,305 mm ആണ് വീല്‍ബേസ്. പഴയ പതിപ്പുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുതിയൊരു കളര്‍ ഓപ്ഷന്‍ കൂടി നല്‍കി എന്നതാണ് ഈ സ്‌കൂട്ടറിന്റെ പ്രധാന മാറ്റം.

ഡാര്‍ക്ക് ബ്ലൂഷ് ഗ്രേ സോളിഡ് എന്ന പുതിയ കളര്‍ ഓപ്ഷനാണ് പുതിയ പതിപ്പില്‍ നല്‍കിയിരിക്കുന്നത്. 124 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എഞ്ചിനാണ് സ്‌കൂട്ടറിന്റെ കരുത്ത്.

ഈ എഞ്ചിന്‍ 9.8 bhp കരുത്തും 9.9 Nm torque ഉം ഉത്പാദിപ്പിക്കും. ഇലക്ട്രോണിക് ഫ്യൂവല്‍ ഇഞ്ചക്ഷനുമായി വരുന്ന ഇത് ഒരു സിവിടി യൂണിറ്റുമായി ബന്ധിപ്പിച്ചിരിക്കുന്നു. അടുത്തിടെ മൂന്ന് വീലുള്ള ട്രൈസിറ്റി 155 എന്നൊരു മോഡലിനെയും യഹമ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 2020 മെയ് 15 മുതല്‍ വാഹനത്തിന്റെ വില്‍പ്പന ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു.

Comments are closed.