സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആറ് പേര്‍ കൊല്ലവും രണ്ട് വീതം തിരുവനന്തപുരം, കാസര്‍കോട് സ്വദേശികളാണ്. കൊല്ലത്തെ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും ഒരാള്‍ ആന്ധ്രയില്‍ നിന്നും വന്നതാണ്. തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. കാസര്‍കോട് രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വന്നത്. അതേസമയം ഇന്ന് പത്ത് പേരുടെ പരിശോധന ഫലം നെഗറ്റീവായി.

കണ്ണൂര്‍ 3, കാസര്‍കോട് -3 , കോഴിക്കോട് -3, പത്തനംതിട്ട ഒന്ന് എന്നിങ്ങനെയാണ് നെഗറ്റീവായത്. അതേസമയം ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ.് കാസര്‍കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകനും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം 495 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 123 പേര്‍ ചികിത്സയിലുണ്ട്.

20673 പേര്‍ നിരീക്ഷണത്തിലുണ്ട്. 20172 പേര്‍ വീടുകളിലും 51 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്..ഇന്ന് 84 പേരെ ആശുപത്രിയിലേക്ക് മാറ്റി. 24952 സാംപിളുകള്‍ ഇതുവരെ ശേഖരിച്ച് പരിശോധിച്ചു. 23880 എണ്ണം നെഗറ്റീവാണ്. നിലവില്‍ 108 ഹോട്ട് സ്‌പോട്ടുകള്‍ ഉണ്ട്. ഇതില്‍ 28 എണ്ണം കണ്ണൂരിലും ഇടുക്കിയില്‍ 15 എണ്ണവുമാണ്.

Comments are closed.