ജില്ലയിൽ ഇന്ന് ആറ് പേർക്ക് കൂടി കോവിഡ് 19

കൊല്ലം: ജില്ലയിൽ ആറ് പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ജാഗ്രത അതീവകർശനമാക്കിയതായി മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു. നാലു പേർ ചാത്തന്നൂരുമായി നേരിട്ട് ബന്ധമുള്ളവരാണ്. P15 ചാത്തന്നൂർ സ്റ്റാൻഡേർഡ് ജംഗ്ഷൻ സ്വദേശികളുടെ ഒൻപതു വയസുള്ള മകനാണ്. P16 കല്ലുവാതുക്കൽ സ്വദേശിയും (41വയസ്) ചാത്തന്നൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുമാണ്. P17 കുളത്തൂപ്പുഴ പാമ്പുറം സ്വദേശിയായ 73 കാരനാണ്. P18 ചാത്തന്നൂർ എം.സി.പുരം നിവാസിയായ 64കാരനാണ്. P19 തൃക്കോവിൽവട്ടം മുഖത്തല സ്വദേശിയും (52 വയസ്) ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുമാണ്. P20 ഓഗ്മെന്റഡ് സർവെയ്ലൻസിന്റെ ഭാഗമായി കണ്ടെത്തിയ ആന്ധ്ര സ്വദേശിയായ 28 കാരനാണ്.

കുളത്തൂപ്പുഴയിലെ എഴുപത്തിയേഴു കാരനുൽപ്പടെ അഞ്ച് പേർക്ക് രോഗം പടർന്നത് സംമ്പർക്കത്തിലൂടെയാണ്.
ചാത്തന്നൂരിലെ 9 വയസ്സുകാരൻ ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരത്തെ ചികിൽസയ്ക്കെത്തിയിരുന്നു.
കുട്ടിയുടെ അച്ഛൻ പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജിലെ ഫാർമസിസ്റ്റാണ്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.