ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രണ്ടു ദിവസത്തിനകം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ട് അടുത്ത നീക്കം പ്രഖ്യാപിക്കുമെന്ന് ഉന്നതവൃത്തങ്ങള്‍ വ്യക്തമാക്കി. തുടര്‍ന്ന് ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രണ്ടു ദിവസത്തിനകമുണ്ടാകും. അതിനായി രാജ്‌നാഥ്‌സിംഗിന്റെ അദ്ധ്യക്ഷതയിലുള്ള ഉന്നതാധികാരസമിതി ഇന്നോ നാളോയോ യോഗം ചേര്‍ന്ന് സ്ഥിതി വിലിയിരുത്തുന്നതാണ്.

അതേസമയം പരിശോധന കിറ്റുകള്‍ തിരിച്ചയക്കാനുള്ള കേന്ദ്ര തീരുമാനം, രോഗനിര്‍ണ്ണയത്തില്‍ പ്രതിസന്ധിയാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൊവിഡ് പരിശോധനക്ക് ഐസിഎംആര്‍ കൂടുതല്‍ അനുമതി നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുന്ന ഘട്ടത്തിലാണ് കിറ്റുകള്‍ തിരിച്ചയക്കുന്നത്. തുടര്‍ന്ന് ദില്ലിയടക്കം പല സംസ്ഥാനങ്ങളിലെയും തീവ്ര ബാധിത മേഖലകളില്‍ നിന്നയക്കുന്ന സാമ്പിളുകളുടെ പരിശോധന ഫലം പോലും വൈകും.

എന്നാല്‍ കൊവിഡ് നിര്‍ണ്ണയം ഫലപ്രദമല്ലെന്ന് കണ്ടതോടെ രണ്ട് ചൈനീസ് കമ്പനികളുടെ കിറ്റുകളാണ് ഇന്ത്യ തിരിച്ചയക്കുന്നത്. 5 ലക്ഷം കിറ്റുകളാണ് ഗുണമേന്മയില്ലെന്ന കാരണത്താല്‍ ഒഴിവാക്കുന്നത്. ദിനംപ്രതി നാല്‍പതിനായിരം സാമ്പിളുകളാണ് നിലവില്‍ പരിശോധിക്കുന്നത്.

ദില്ലിയിലെ സര്‍ക്കാര്‍ സ്വകാര്യ ലാബുകളിലായി സാമ്പിളുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ പരിശോധന ഫലം ഒരാഴ്ചയോളം വരെ വൈകുന്നുവെന്നാണ് പരാതി. ചൈനീസ് കമ്പനികളെ ഒഴിവാക്കിയതിനെ തുടര്‍ന്ന് 20 ലക്ഷം കിറ്റുകള്‍ രാജ്യത്ത് ഉത്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ഇതിന് അഞ്ചാഴ്ചയോളം കാത്തിരിക്കേണ്ടി വരുമെന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്.

Comments are closed.