Ultimate magazine theme for WordPress.

സ്ത്രീകളെ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഡി.എം..കെ സര്‍ക്കാര്‍

0

ചെന്നൈ: സ്ത്രീകളെ തമിഴ് നാട്ടിലെ ക്ഷേത്രങ്ങളില്‍ പൂജാരിമാരായി നിയമിക്കുമെന്ന നിര്‍ണായക പ്രഖ്യാപനവുമായി ഡി.എം..കെ സര്‍ക്കാര്‍,​ പൂജാരിമാരാകാന്‍ താത്പര്യമുള്ള സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ പരിശീലനം നല്‍കുമെന്നും തമിഴ്‌നാട് ദേവസ്വം മന്ത്രി പി.കെ,ശേഖര്‍ ബാബു അറിയിച്ചു.

മാദ്ധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനായിരുന്നു മന്ത്രിയുടെ പ്രതികരണം.. സ്ത്രീകള്‍ പൂജാരിമാരാകാന്‍ മുന്നോട്ട് വന്നാല്‍ സര്‍ക്കാര്‍ അതംഗികരിക്കുമോ എന്നായിരുന്നു ചോദ്യം. എല്ലാ ഹൈന്ദവര്‍ക്കും പൂജാരിമാരാകാം എന്നതുകൊണ്ടു തന്നെ താല്പര്യമുള്ള സ്ത്രീകള്‍ക്കും പൂജാരിമാരാകാം. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അം​ഗീകാരം ലഭിച്ചാലുടന്‍ സ്ത്രീ പൂജാരിമാര്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങും

തുടര്‍ന്ന്, ഒഴിവുള്ള ക്ഷേത്രങ്ങളില്‍ അവരെ നിയമിക്കും- മന്ത്രി പറഞ്ഞു.നിലവില്‍ പൂജാരിമാരുടെ ഒഴിവുള്ള ക്ഷേത്രങ്ങളില്‍ സ്ത്രീകളെ നിയമിക്കും. ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്നും ശേഖര്‍ ബാബു പറഞ്ഞു.പ്രഖ്യാപനം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ഇത് സംബന്ധിച്ച്‌ വിമര്‍ശനമുയര്‍ന്നു.. വരും ദിവസങ്ങളില്‍ ഇത് കൂടുതല്‍ ചര്‍ച്ചായായേക്കും..

ഡിഎംകെ സര്‍ക്കാര്‍ 100 ദിവസം പൂര്‍ത്തിയാക്കുന്നതിന് മുമ്ബ് തന്നെ ബ്രാഹ്മണരല്ലാത്ത, പരിശീലനം പൂര്‍ത്തിയാക്കിയ പൂജാരിമാരെ ദേവസ്വം ക്ഷേത്രങ്ങളില്‍ നിയമിക്കുമെന്നും ശേഖര്‍ ബാബു അറിയിച്ചു..

Leave A Reply

Your email address will not be published.