Ultimate magazine theme for WordPress.

50 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിൽ

0

ആലപ്പുഴ: കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പോലീസിനെ വെട്ടിച്ച് കടന്ന് കളഞ്ഞ കുപ്രസിദ്ധ ഗുണ്ടാ നേതാവ് വള്ളിക്കുന്നം പോലീസ് പിടിയിലായി.
കേരളത്തിലെ വിവിധ ജില്ലകളിലായി 16 ഓളം ക്രിമനൽ കേസുകളുള്ള ഗുണ്ടാ നേതാവ് ബുനാഷ് ഖാനെ(28)യാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിൽ അഞ്ചാം തീയതി കായംകുളം ഭരണിക്കാവിലുള്ള പമ്പിൽ വെച്ച് സംശയം തോന്നിയ പോലീസ് കാറ് പരിശോധിച്ചപ്പോൾ പ്രതി വാഹനം ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തുടർന്നുള്ള പരിശോധനയിൽ കാറിൻ്റെ രഹസ്യ അറകളിൽ നിന്ന് വൻ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. കാറിൽ നിന്നും 50 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജയ് ദേവ് ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ചെങ്ങന്നൂർ ഡി.വൈ എസ്.പി ഡോ. ജോസിന്റെൻ്റെ നിർദ്ദേശാനുസരണം വള്ളികുന്നം സ്റ്റേഷൻ ഹൗസ് ഓഫീസർ ഡി. മിഥുൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ചങ്ങനാശേരിയിലെ ഒളിത്താവളത്തിൽ നിന്ന് അതി സാഹസികമായി പിടികൂടിയത്.
തമിഴ്നാട്ടിലും കേരളത്തിൻ്റെ വിവിധ പ്രദേശങ്ങളിലും ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വാട്സ് ആപ്പ് കോളിലൂടെ മാത്രമാണ് പുറലോകമായി ബന്ധപ്പെട്ടിരുന്നുത്. പതിനാറാമത്തെ വയസ്സ് മുതൽ മോഷണകേസുകൾ ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
രാത്രി കാലങ്ങളിൽ പോലിസിൻ്റെ കണ്ണ് വെട്ടിച്ച് സഞ്ചരിച്ചിരുന്ന പ്രതിയെ ഇന്നലെ ചങ്ങനാശേരിയിലെ ഒളിത്താവളത്തിൽ നിന്ന് നാടകീയമായി അറസ്റ്റ് ചെയ്യുകയാ യിരുന്നു. വള്ളികുന്നം ഇൻസ്പെക്ടർ ഓഫ് പോലീസ് ഡി. മിഥുൻ്റെ നേതൃത്വത്തിൻ അഡിഷണൽ സബ്ബ് ഇൻസ്‌പെക്ടർ സുരേഷ് സിവിൽ പോലീസ് ഓഫീസർമാ രായ നജു റോയ് ,മനേഷ് മോഹൻ, എസ്‌.സനൽ, ജിഷ്ണു. ആർ എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കായംകുളം മജിസ്ട്രേറ്റിൻ്റെ മുമ്പിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave A Reply

Your email address will not be published.