Ultimate magazine theme for WordPress.

ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ സംസാര വിഷയമാണ് റിഷാബ് പന്ത്

0

ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വലിയ സംസാര വിഷയമാണ് റിഷാബ് പന്ത്. മിന്നും ഫോം തുടരുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റിഷാബ് പന്തിനെ ഭാവി നായകന്‍ എന്നാണ് മിക്ക ക്രിക്കറ്റ്‌ ആരാധകരും വിശേഷിപ്പിക്കുന്നത്.തന്റെ സ്വതസിദ്ധമായ ശൈലിയില്‍ കളിക്കുന്ന താരം ആക്രമണ ബാറ്റിംഗിന് വളരെ പ്രസിദ്ധനാണ്.സാഹചര്യം എന്തെന്ന് നോക്കാതെ എതിരാളികള്‍ക്ക് മുകളില്‍ തന്റെ ബാറ്റിംഗ്‌ മികവാല്‍ അധിപത്യം ഉറപ്പിക്കുന്ന താരത്തെ മുന്‍ ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ മഹേന്ദ്രസിംഗ് ധോണിയുമായി തന്നെ ഉപമിക്കുന്നവര്‍ അനവധിയാണ്.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു വിശേഷണം റിഷാബ് പന്തിന് നല്‍കുകയാണ് പ്രമുഖ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍.

ഐപിഎല്ലില്‍ കഴിഞ്ഞ അഞ്ച് സീസണിലേറെയായി സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീം നായകനായ വാര്‍ണര്‍ റിഷാബ് പന്തിന്റെ ബാറ്റിങ് മുന്‍ ഓസീസ് ഇതിഹാസ താരം ആദം ഗിള്‍ക്രിസ്റ്റിനെ പോലെയെന്നാണ് പറയുന്നത്.ഗിള്‍ക്രിസ്റ്റ് കാഴ്ചവെക്കുന്ന ബാറ്റിങ് പോലെ തന്റെ കളി മികവിനാല്‍ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിക്കുവാന്‍ റിഷാബ് പന്തിന് കഴിയുമെന്നും വാര്‍ണര്‍ വിശദമാക്കി.

“ക്രീസിലെത്തുന്ന സമയം മുതലേ കളി എതിരാളികളില്‍ നിന്നും പിടിക്കുവാന്‍ കഴിയുന്ന താരമാണ് പന്ത്. സിഡ്നി ടെസ്റ്റ് അവന്റെ ഒരാള്‍ മികവിലാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അവന്റെ ആ പ്രകടനം അസാധ്യമായിരുന്നു.ആരെയും ഒട്ടും ഭയക്കാതെ കളിക്കുന്ന പന്ത് ഇന്ന് ഏത് എതിരാളികള്‍ക്കും പേടിസ്വപ്നമാണ്. എന്റെ അഭിപ്രായത്തില്‍ അവന്‍ ശൈലി മാറ്റേണ്ട ഒരു ആവശ്യവുമില്ല ‘വാര്‍ണര്‍ വാചാലനായി.

Leave A Reply

Your email address will not be published.