Ultimate magazine theme for WordPress.

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ്‌ അല്‍ഹസന് വീണ്ടും ക്രിക്കറ്റില്‍ നിന്നും വിലക്ക്

0

ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ്‌ അല്‍ഹസന് വീണ്ടും ക്രിക്കറ്റില്‍ നിന്നും വിലക്ക്. ധാക്ക പ്രീമിയര്‍ ലീഗിനിടെയുണ്ടായ വിവാദ സംഭവങ്ങള്‍ക്ക് പുറകെയാണ് ടൂര്‍ണമെന്റിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും ഷാക്കിബ്‌ അല്‍ ഹസനെ ബോര്‍ഡ് വിലക്കിയത്. ക്രിക്കറ്റിന്റെ മാന്യതയ്ക്ക് നിരക്കാത്ത പെരുമാറ്റമായിരുന്നു ധാക്ക പ്രീമിയര്‍ ലീഗിലെ മത്സരത്തിനിടെ ഷാക്കിബിന്റെ ഭാഗത്തുനിന്നുണ്ടായത്.

മത്സരത്തിടെ ബംഗ്ലാദേശ് ദേശീയ ടീം സഹതാരം കൂടിയായ മുഷ്ഫിഖുര്‍ റഹിമിനെതിരായ LBW അപ്പീല്‍ അമ്ബയര്‍ നിരസിച്ചതോടെയാണ് നാടകീയമായ സംഭവങ്ങള്‍ ആരംഭിച്ചത്

അമ്ബയറുടെ ഈ തീരുമാനത്തില്‍ തൃപ്തനല്ലാതിരുന്ന ഷാക്കിബ്‌ കാലുകൊണ്ട് സ്റ്റമ്ബ് തട്ടിതെറിപ്പിക്കുകയും കയര്‍ക്കുകയും ചെയ്തു.

അതിനുശേഷം ആറാം ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ അമ്ബയര്‍ മത്സരം നിര്‍ത്തിവെച്ചതോടെയാണ് ക്ഷമനശിച്ച ഷാക്കിബ്‌ അമ്ബയറുടെ അരികിലേക്ക് ഓടിയെത്തുകയും സ്റ്റമ്ബ് വലിച്ചൂരി താഴെയെറിയുകയും ചെയ്തത്. DLS നിയമപ്രകാരം 6 ഓവര്‍ പൂര്‍ത്തിയായാല്‍ മാത്രമേ മത്സരത്തില്‍ വിധിനിര്‍ണയിക്കാന്‍ സാധിക്കൂ.

Leave A Reply

Your email address will not be published.