Ultimate magazine theme for WordPress.

തന്റെ ആദ്യ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശില്‍ ഷെട്ടിയുടെ ഭര്‍ത്താവും

0

തന്റെ ആദ്യ വിവാഹത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നടി ശില്‍ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്ര. മുന്‍ഭാര്യയുടെ പഴയ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് പ്രതികരണവുമായി രാജ് കുന്ദ്ര രംഗത്തെത്തിയത്. വിവാഹബന്ധം തകര്‍ത്തത് ശില്‍പ ഷെട്ടിയാണെന്നായിരുന്നു ഇവരുടെ ആരോപണം. എന്നാല്‍ ശില്‍പയ്ക്ക് ഇതുമായി യൊതൊരു ബന്ധമില്ലെന്നും തന്റെ ആദ്യ ഭാര്യ തന്നെയാണ് വിവാഹബന്ധം തകരാന്‍ കാരണമെന്നുമാണ് രാജ് കുന്ദ്ര വ്യക്തമാക്കുന്നത്.

രാജ് കുന്ദ്രയുടെ വാക്കുകള്‍ ഇങ്ങനെ,

കഴിഞ്ഞ 12 വര്‍ഷമായി താന്‍ ഈ വിഷയത്തില്‍ നിശബ്ദത പാലിക്കുകയായിരുന്നെന്നും എന്നാല്‍ ഇനി പറ്റില്ല.

തന്റെ മുന്‍ ഭാര്യയും തന്റെ സഹോദരി ഭര്‍ത്താവ ും തമ്മില്‍ ബന്ധമുണ്ടായിരുന്നു ഇതാണ് വിവാഹമോചനത്തിന് വഴിവെച്ചത്. ലണ്ടനില്‍ താമസിക്കുമ്ബോഴാണ് ഇത്തരത്തില്‍ ബന്ധമുണ്ടാകുന്നത്. ബിസിനസ് ട്രിപ്പിന്റെ ഭാഗമായി പുറത്തുപോകുമ്ബോഴെല്ലാം ഭാര്യ കൂടുതല്‍ സമയവും സഹോദരി ഭര്‍ത്താവിനൊപ്പമാണ് സമയം ചെലവഴിച്ചിരുന്നത്. ഇതേക്കുറിച്ച്‌ തന്റെ കുടുംബവും ഡ്രൈവര്‍ പോലും സൂചന തന്നിട്ടും താന്‍ ഭാര്യയെ സംശയിച്ചില്ല.

എന്നാല്‍ സഹോദരിയും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങിയതിന് ശേഷം ഇവര്‍ ബന്ധം തുടര്‍ന്നതോടെയാണ് താന്‍ ഇതേക്കുറിച്ച്‌ അറിയുന്നത്. കവിതയുടെ ബാത്ത്‌റൂമില്‍ നിന്ന് ഒളിപ്പിച്ച നിലയില്‍ ഒരു ഫോണ്‍ ലഭിച്ചു. അതില്‍ സഹോദരി ഭര്‍ത്താവിന് അയച്ച സന്ദേശങ്ങളുണ്ടായിരുന്നു. ഇത് തന്റെ ഹൃദയം തകര്‍ത്തു. ഇങ്ങനെയൊക്കെ അനുഭവിക്കാന്‍ എന്തു തെറ്റാണ് ചെയ്തത് എന്നോര്‍ത്തു ഒരുപാട് കരഞ്ഞു. ഇതേക്കുറിച്ച്‌ ഗര്‍ഭിണിയായ തന്റെ സഹോദരിയോട് പറഞ്ഞു. പിന്നീട് കവിതയെ വീട്ടില്‍ കൊണ്ടുവിട്ടു. ആ സമയം എന്റെ മകള്‍ക്ക് 40 ദിവസമായിരുന്നു പ്രായം. കുഞ്ഞിനോട് വിടപറഞ്ഞത് വളരെ വിഷമത്തോടെയാണ്. ബ്രിട്ടനിലേക്ക് തിരിച്ചെത്തിയ ശേഷമാണ് മെസേജിലൂടെ എല്ലാ വിവരവും കവിതയെ അറിയിക്കുന്നത്.

അതിനു ശേഷമാണ് ശില്‍പയെ താന്‍ കാണുന്നത്. ശില്‍പയുമായി അടുത്തതോടെ അവര്‍ ഇത്തരത്തില്‍ കഥകള്‍ ഉണ്ടാക്കുകയായിരുന്നു. യുകെയിലെ പത്രത്തിന് വലിയ തുകയ്ക്കാണ് അവര്‍ ഇത് വിറ്റത്. വിവാഹമോചനത്തിന് ശേഷം തന്റെ കുഞ്ഞിനെ കാണാന്‍ ഒരുപാട് ശ്രമിച്ചു എന്നാല്‍ അതിന് സാധിച്ചില്ല.

Leave A Reply

Your email address will not be published.