വധഗൂഢാലോചന കേസ് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി

0

കൊച്ചി : വധഗൂഢാലോചന കേസ് സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ഹൈക്കോടതി. കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് സുരാജിനെതിരെയുള്ള വാര്‍ത്തകള്‍നല്‍കുന്നതിനാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്നാഴ്ച്ചത്തേക്കാണ് വിലക്ക്.

മാധ്യമവിചാരണ നേരിടുന്നുവെന്ന് ചൂണ്ടിക്കാട്ടി സുരാജ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. മാധ്യമങ്ങള്‍ രഹസ്യവിചാരണ സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ ചമയ്ക്കുന്നുവെന്നും അന്വേഷണം നടക്കുന്ന കേസുകളില്‍ ശേഖരിച്ച വസ്തുതകള്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കുന്നുവെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.

അതേ സമയം വധഗൂഢാലോചന കേസില്‍ ക്രൈംബ്രാഞ്ചിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി അറിയിച്ചു. തുടരന്വേഷണത്തിന് അനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി തള്ളിയാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. കേസ് റദ്ദാക്കിയില്ലെങ്കില്‍ സിബിഐയ്ക്ക് നല്‍കണമെന്ന ദിലീപിന്റെ ആവശ്യവും കോടതി പരിഗണിച്ചില്ല.

അന്വേഷണ പക്ഷപാത രഹിതമാണെന്ന് തെളിയിക്കാന്‍ ദിലീപിന് കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണം നിഷ്പക്ഷമല്ലെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അന്വേഷണ സംഘത്തിന് എന്തെങ്കിലും ദുരുദ്ദേശ്യമുള്ളതായിട്ട് കണ്ടെത്താനായിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Leave A Reply

Your email address will not be published.