പൂവാറിൽ അനധികൃതമായി നെയ്യാറിൽ ജലയാത്ര നടത്തിയ ബോട്ടുകൾ പോലീസ് പിടികൂടി

0

തിരുവനന്തപുരം : പൂവാറിൽ അനധികൃതമായി നെയ്യാറിൽ ജലയാത്ര നടത്തിയ ബോട്ടുകൾ പോലീസ് പിടികൂടി . സഞ്ചാരികളുമായി അനധികൃതമായി സർവീസ് നടത്തിയ 20 ബോട്ടുകളാണ് പോലീസ് പരിശോധനയിൽ പിടികൂടിയത്.ബോട്ടുടമകൾക്കും ഡ്രൈവർമാർക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. നെയ്യാറിന്റെ പൂവാർ തെറ്റിക്കാട് മുതൽ പൊഴിക്കരവരേയും പൊഴിയൂർ കേന്ദ്രീകരിച്ചും നൂറുകണക്കിന് ബോട്ടുകളാണ് സഞ്ചാരികളുമായി ജലയാത്ര നടത്തുന്നുത്‌. ഇതിൽ ഭൂരിഭാഗം ബോട്ടുകളും അനധികൃതമായിട്ടാണ് സഞ്ചരിക്കുന്നത്. യാത്രക്കാർക്ക് സുരക്ഷാ ഉപകരണങ്ങൾപോലും നൽകാറില്ല. മറ്റു സംസ്ഥാനങ്ങളിലെ സഞ്ചാരികൾ ഉൾപ്പെടെ ഒട്ടേറെപ്പേർ ദിവസവും നെയ്യാറിൽ ജലയാത്രയ്ക്കെത്തുന്നു. ഇവരെ ജലയാത്രക്കാർ തോന്നുന്ന പണം വാങ്ങിയാണ് നെയ്യാറിലും കനാലിലുമായി ഉല്ലാസയാത്ര നടത്തുന്നത്. എസ്.ഐ. എ.ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസുകാരായ ജിത്തു, വൃന്ദകുമാർ എന്നിവരുൾപ്പെട്ട സംഘമായിരുന്നു പരിശോധന നടത്തിയത്.

Leave A Reply

Your email address will not be published.