സംസ്ഥാന സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും

0

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്‍റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ലൈന്‍ ബോധവത്കരണ പരിപാടികള്‍ക്ക് ഇന്ന് തുടക്കമിടും. വൈകിട്ട് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണ യോഗങ്ങള്‍ക്ക് തുടക്കമിടും. കെ റെയില്‍ പാത കടന്ന് പോകുന്ന പ്രദേശത്തെ ജനങ്ങളുടെ എതിര്‍പ്പ് ഒഴിവാക്കാനാണ് ബോധവത്കരണ പദ്ധതികള്‍ക്ക് മുന്നണി തുടക്കം കുറിക്കുന്നത്.

മന്ത്രിമാര്‍ നേരിട്ട് വീടുകള്‍ സന്ദര്‍ശിക്കുന്ന പ്രചരണങ്ങളടക്കമുള്ള വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ ജില്ലകള്‍ കേന്ദ്രീകരിച്ചുള്ള യോഗങ്ങളും കൂട്ടായ്മകളുമാണ് എല്‍ ഡി എഫ് തീരുമാനിച്ചിരിക്കുന്നത്. പാർട്ടി കോണ്‍ഗ്രസ് കേരളത്തിൽ നടന്ന സാഹചര്യത്തിൽ പ്രതിപക്ഷ സമരങ്ങൾക്കും ജനകീയ പ്രക്ഷോഭങ്ങളിലും പ്രകോപനപരമായ നിലപാട് വേണ്ടെന്ന് സി പി എം നേരത്തെ തീരുമാനിച്ചിരുന്നു.

പാർട്ടി കോണ്‍ഗ്രസ് പൂർത്തിയായതിന് പിന്നാലെയാണ് പ്രതിരോധ പരിപാടികൾക്ക് എൽ ഡി എഫ് തുടക്കമിടുന്നത്.

Leave A Reply

Your email address will not be published.