മദ്യം നിറച്ച കുപ്പികളുമായി കേരളത്തിൽ നിന്നും പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു

0

കേരളത്തില്‍ നിന്നും മദ്യം നിറച്ച കുപ്പികളുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. തൃശൂര്‍ മണലൂരിലെ ഗോഡൗണ്‍ നിന്ന് പോയ ലോറി മധുരയിലെ വിരാഗനൂരിലാണ് മറിഞ്ഞത്. 10 ലക്ഷം രൂപവിലയുള്ള മദ്യമായിരുന്നു ലോറിയില്‍ ഉണ്ടായിരുന്നത്. അപകടത്തെ തുടര്‍ന്ന് മദ്യക്കുപ്പികള്‍ സൂക്ഷിച്ചിരുന്ന പെട്ടി റോഡില്‍ ചിതറി വീണതോടെ പ്രദേശത്ത് തിക്കും തിരക്കുമായി.

പൊട്ടാത്ത മദ്യക്കുപ്പികളെടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയത് പ്രദേശത്ത് സംഘര്‍ഷത്തിനും ഗതാഗതകുരുക്കിനും ഇടയാക്കി. റോഡില്‍ നിരന്നു കിടക്കുന്ന മദ്യകുപ്പികളുടെ ചിത്രവും അവ പെറുക്കിയെടുക്കാന്‍ ആളുകള്‍ തിരക്കുകൂട്ടുന്നതിന്റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്.

ഏപ്രില്‍ 20ന് സമാന രീതിയിലൊരു സംഭവം മധ്യപ്രദേശിലും ഉണ്ടായിരുന്നു. മധ്യപ്രദേശിലെ ബര്‍വാനിയിലെ പാലത്തില്‍ ബിയര്‍ കാര്‍ട്ടണുകള്‍ നിറച്ച വാഹനം കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. റോഡില്‍ തെറിച്ചു വീണ ബിയര്‍ കുപ്പികള്‍ എടുക്കാന്‍ ആളുകള്‍ ഓടിക്കൂടിയത് സംഘര്‍ഷത്തിന് ഇടയാക്കിയിരുന്നു. പിന്നീട് പൊലീസ് എത്തി അവശേഷിച്ച ബിയര്‍ കാര്‍ട്ടണുകള്‍ പിടിച്ചെടുക്കുകയായിരുന്നു.

Leave A Reply

Your email address will not be published.