യൗണ്ടെയിൽ വിമാനം തകർന്നു വീണു: രക്ഷാപ്രവർത്തനം ആരംഭിച്ചു

0

യൗണ്ടെ: കാമറൂൺ തലസ്ഥാനമായ യൗണ്ടെയിൽ വിമാനം തകർന്നു വീണു. എൻസിമാലൻ വിമാനത്താവളത്തിൽ നിന്ന് രാജ്യത്തിന്‍റെ കിഴക്കൻ ഭാഗത്തുള്ള ബെലാബോയിലേക്ക് പറക്കുകയായിരുന്നു വിമാനം. ഇതിനിടെ എയർ ട്രാഫിക് കൺട്രോളറുകൾക്ക് വിമാനവുമായുള്ള റേഡിയോ ബന്ധം നഷ്ടപ്പെട്ടു. പ്രദേശത്തെ വനമേഖലയിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു. വിമാനത്തിൽ 11 പേർ ഉണ്ടായിരുന്നു. സ്ഥലത്ത് തെരച്ചിലും രക്ഷാപ്രവർത്തനവും ആരംഭിച്ചു.

 

 

Leave A Reply

Your email address will not be published.